
ചാരുംമൂട് : താമരക്കുളം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടെ തൊഴിലുറപ്പ് തൊഴിലാളികളും കുടുബശ്രീ പ്രവർത്തകരും ചേർന്ന് നടത്തിയ ബന്തിപ്പൂ കൃഷിയുടെ വിളവെടുപ്പ് നടത്തി. ഓണത്തിന് പഞ്ചായത്ത് പ്രദേശത്തേക്ക് ആവശ്യമായ പൂക്കൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആറു വാർഡുകളിലാണ് കൃഷിയിറക്കിയത്. പഞ്ചായത്ത് തല വിളവെടുപ്പ് പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ദീപക് അധ്യക്ഷത വഹിച്ചു. ഭരണിക്കാവ് ബി.ഡി.ഒ ദിൽഷാദ്, ജോയിന്റ് ബി.ഡി.ഒ ജയലക്ഷ്മി, കൃഷി ഓഫീസർ എസ്.ദിവ്യശ്രീ ,കൃഷി അസിസ്റ്റന്റ് അജിത്കുമാർ , സി.ഡി.എസ് അംഗം രമണി ,തൊഴിലുറപ്പ് പദ്ധതി എൻജിനീയർമാരായ രേഷ്മ, അനന്ദു തുടങ്ങിയവർ പങ്കെടുത്തു.