മാവേലിക്കര: മാവേലിക്കര നഗരസഭയിൽ വയോജനങ്ങളുടെ ഓണാഘോഷ പരിപാടിയും ഓണക്കോടി വിതരണവും നടന്നു. മുൻസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മോഹൻ കുമാരപിള്ള അധ്യക്ഷനായി. ഡോ.എ.ഡബ്ല്യു.ഫൈസൽ ആരോഗ്യ സംരക്ഷണത്തെപ്പറ്റി പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ സുജാതാ ദേവി സമ്മാനദാനം നിർവ്വഹിച്ചു. വിജയൻ.കെ, പി.ശിവദാസൻ, സജിത, എച്ച്.എൻ.വിജയൻ, വർഗ്ഗീസ് കോശി, ആശ വർക്കർ ശശികല, ആരോഗ്യ പ്രവർത്തകരായ പ്രീത, ആര്യ, രാജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.