മാവേലിക്കര: കേരള സ്റ്റേറ്റ് എക്സ് സർവ്വീസ് ലീഗ് വെട്ടിയാർ യൂണിറ്റിന്റെയും ഐ.എച്ച്.കെ അടൂർ- പന്തളം യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ ഡോ.ഗീത.ജി.നായരുടെ സ്മരണാർത്ഥം സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കെ.പി.വിദ്യാധരൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.എസ്.എൽ യൂണിറ്റ് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണൻ നായർ അധ്യക്ഷനായി. സെക്രട്ടറി അനിൽകുമാർ, ഐ.എച്ച്.കെ പ്രസിഡന്റ് ഡോ.ജയചന്ദ്രൻ.പി, സെക്രട്ടറി ഡോ.രമേശ് കുമാർ എന്നിവർ സംസാരിച്ചു.