airforce-sandarshanam

മാന്നാർ : ആഗസ്ത് ആറിന് നടക്കുന്ന മാന്നാർ മഹാത്മാഗാന്ധി ജലോത്സവത്തോടനുബന്ധിച്ച് എയർഫോഴ്സിന്റെ വ്യോമാഭ്യാസ പ്രകടനങ്ങൾ നടത്തുന്നതിന് മുന്നോടിയായി ഹെലികോപ്ടറിൽ ട്രയൽറൺ നടത്തി. ഗ്രൂപ്പ് ക്യാപ്ടൻ കെ.ബി മാത്യു, വിംഗ് കമാൻഡർമാരായ ബാബു, ഹൂഡാ, അനിൽ എന്നിവരുടെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് പമ്പാ കോളേജിലെ ഹെലിപാഡും ജലോത്സവം നടക്കുന്ന വാട്ടർസ്‌റ്റേഡിയവും സന്ദർശിച്ചു. ജലോത്സവസമിതി ജനറൽകൺവീനർ എൻ.ഷൈലാജ്, ജനറൽസെക്രട്ടറി ടി.കെ ഷാജഹാൻ, ജോ.കൺവീനർ, രാജൻ കളിപ്പിലാരി എന്നിവർ അനുഗമിച്ചു.