മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്തിൽ നിന്ന് തൊഴിൽ രഹിതവേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾ റേഷൻ കാർഡ്, ആധാർ കാർഡ്, എംപ്ളോയ്മെന്റ് കാർഡ്, ബാങ്ക് പാസ് ബുക്ക്, സ്കൂൾ സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് എന്നീ രേഖകളുടെ പകർപ്പു സഹിതം വെള്ളി, ശനി ദിവസങ്ങളിൽ പഞ്ചായത്ത് ഓഫീസിൽ ഹാജരാകണമെന്ന് സെക്രട്ടറി കെ.പി ബിജു അറിയിച്ചു.