ചേർത്തല:അഖിലാഞ്ജലി ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ നൂതന സംരംഭമായ അഖിലാഞ്ജലി സ്​റ്റുഡിയോ പാർക്ക് ഉദ്ഘാടനം 27ന് നടക്കും.കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിനോദ വിജ്ഞാന കായിക കേന്ദ്രമാകാൻ കഴിയുന്ന സൗകര്യങ്ങളോടെയാണ്‌ ചേർത്തല നഗര ഹൃദയത്തിൽ അഖിലാഞ്ജലി സ്​റ്റുഡിയോ പാർക്കൊരുക്കിയിരിക്കുന്നത്. കായിക വിദ്യാഭ്യാസത്തിനായി മികച്ച പരിശീലകരുടെ നേതൃത്വത്തിൽ സ്‌കേ​റ്റിംഗ്,നീന്തൽ പരിശീലനവും വിനോദത്തിനായി നീന്തൽക്കുളം,മീൻകുളം,കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ റൈഡുകൾ,മനോഹരമായഫോട്ടോ ഫ്രെയി​മുകൾ,ശിൽപങ്ങൾ എന്നിവക്കൊപ്പം ഫുഡ്‌കോർട്ടും ഐസ്‌ക്രീം,കോഫി പാർലറുകളും പാർക്കിൽ സജ്ജമാക്കിയിട്ടുണ്ട്. സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് പാർക്കിന്റെ പ്രവർത്തനങ്ങളെന്ന് അഖിലാഞ്ജലി ഗ്രൂപ്പ് ചെയർമാൻ പി.ഡി.ലക്കി,സി.ഇ.ഒ അഖിലാ ലക്കി,മാനേജിംഗ് പാർട്ട്ണർ അഞ്ജലി ലക്കി എന്നിവർ അറിയിച്ചു.
27ന് വൈകിട്ട് 5ന് എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിനടേശൻ സ്​റ്റുഡിയോ പാർക്ക് ഉദ്ഘാടനം ചെയ്യും.റിട്ട.ഡി.ജി.പി പി.ചന്ദ്രശേഖരൻ അദ്ധ്യക്ഷനാകും.യു.എ.ഇ വ്യവസായി എൻ.എം.പണിക്കർ മുഖ്യാതിഥിയാകും.കഠിനമായ ജീവിത സാഹചര്യങ്ങളെ പൊരുതിതോൽപിച്ച ചൈത്ര രാമചന്ദ്രൻ,അഞ്ജന സുരേന്ദ്രൻ എന്നിവർക്ക് റിട്ട ഡി.ഐ.ജി എം.പി ദിനേശ് അവാർഡുകൾ വിതരണം ചെയ്യും.ഹാബി​റ്റാ​റ്റ് ടെക്‌നോളജീസ് ഗ്രൂപ്പ് ചെയർമാൻ ജി.ശങ്കർ മുഖ്യപ്രഭാഷണം നടത്തും.വിദ്യാഭ്യാസ അവാർഡുവിതരണവും വിദ്യാഭ്യാസ ചെലവ് ഏ​റ്റെടുക്കൽ സമ്മതപത്ര സമർപ്പിക്കലും റിട്ട എസ്.പി പി.എസ്.സാബു നിർവ്വഹിക്കും. യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.സി.കെ.ഷാജിമോഹൻ, ബി.ജെ.പി ദേശീയ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ,കെ.പി.സി.സി സെക്രട്ടറി അഡ്വ.എസ്.ശരത് എന്നിവർ സംസാരിക്കും. സി.ഇ.ഒ അഖില ലക്കി സ്വാഗതവും മുനിസിപ്പൽ കൗൺസിലർ ബി.ഫൈസൽ നന്ദിയും പറയും.