ambala

അമ്പലപ്പുഴ: പുറക്കാട് എസ്.എൻ.എം എച്ച്.എസ്.എസി​ലെ 1990 എസ്.എസ്.എൽ.സി ബാച്ചിന്റെ ഒത്തുകൂടൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. 32 വർഷം മുമ്പ് പഠിച്ചിറങ്ങിയ മുഴുവൻ വിദ്യാർത്ഥികളും ഒപ്പം അദ്ധ്യാപകരും ഒരുമിക്കുന്ന പരിപാടി 'തിരികെ നാം' എന്ന് പേരിലാണ് സംഘടിപ്പിച്ചത്.

വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങ് മുൻ ഹെഡ്മിസ്ട്രസ് പ്രസന്നകുമാരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. എസ്. മുനീർ അദ്ധ്യക്ഷനായി. സ്കൂൾ മാനേജർ എം.ടി. മധു, ജി. ചന്ദ്രശേഖര കുറുപ്പ്, എച്ച്.എം. ചന്ദ്രിക, കെ. ഷഫീഖ്, ഗോപി പുറക്കാടൻ എന്നിവർ സംസാരിച്ചു. വിനു രാകേഷ് നന്ദി പറഞ്ഞു.