
മാവേലിക്കര : ചെട്ടികുളങ്ങര ഹയർ സെക്കൻഡറി സ്കൂളിലെ ജാഗ്രത സമിതി ഉദ്ഘാടനവും ലഹരിക്കെതിരെയുള്ള വിമുക്തി ഉദ്ഘാടനവും നടന്നു. മാവേലിക്കര ജനമൈത്രി പൊലിസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സി.ശ്രീജിത്ത് ഉദ്ഘാടനം നിർവഹിച്ചു. മാവേലിക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.അനിൽകുമാർ വിമുക്തി സന്ദേശം നൽകി. ജാഗ്രത സമിതി ചെയർമാൻ ഗോപൻ ഗോപിനാഥ് അദ്ധ്യക്ഷനായി. ലഹരിക്കെതിരെ മജീഷ്യൻ സത്യൻ ശങ്കർ മാന്ത്രിക സ്പർശം എന്ന മാജിക് ഷോ അവതരിപ്പിച്ചു. പ്രഥമാദ്ധ്യപിക എസ്.രാജശ്രീ, പി.ടി.എ പ്രസിഡൻറ് ഗോപൻ ഗോകുലം, ബിനു പി, പ്രദീപ് ചെമ്പോലിൽ, പ്രഭാഷ് കെ.പി, ഹേമ എന്നിവർ സംസാരിച്ചു.