തുറവൂർ : ലെൻസ് ഫെഡ് ചേർത്തല ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തകർക്കുളള പാഠശാല ഇന്ന് രാവിലെ 10 മുതൽ തഴുപ്പ് ബ്രീസ് ബാക്ക് വാട്ടർ ഹോമിൽ നടക്കും. കുത്തിയതോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വത്സല ഉദ്ഘാടനം ചെയ്യും. ആദരം സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഒ.സി. വക്കച്ചൻ മുഖ്യാതിഥിയാകും.