ചേർത്തല: ജില്ലാ ഓട്ടോ–ടാക്‌സി–ടെമ്പോ വർക്കേഴ്‌സ് യൂണിയൻ(സി.ഐ.ടി.യു) ഏരിയ സമ്മേളനം 27 ന് ചേർത്തല എസ്എൻ.ഡി.പി യൂണിയൻ ഹാളിൽ ചേരും. ഉച്ചയ്ക്ക് രണ്ടിന് ജില്ലാ സെക്രട്ടറി എച്ച്.സലാം എം.എൽ.എ ഉദ്ഘാടനംചെയ്യും. ഏരിയ പ്രസിഡന്റ് അഡ്വ. കെ.ബി.ഹർഷകുമാർ അദ്ധ്യക്ഷനാകും.
മുതിർന്ന തൊഴിലാളികളെ പിന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ.പ്രസാദ് ആദരിക്കും. ഉന്നതവിജയംനേടിയ കുട്ടികളെ സി.പി.എം ഏരിയ സെക്രട്ടറി കെ.രാജപ്പൻനായർ അനുമോദിക്കും. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് എൻ.ആർ.ബാബുരാജ് തിരിച്ചറിയൽ കാർഡ് വിതരണംചെയ്യും.പി.എം. പ്രമോദ്, പി.ഷാജിമോഹൻ,വി.എ.പരമേശ്വരൻ,വി.കെ.തങ്കപ്പൻ,കെ.പി.പ്രതാപൻ,പി.വിശ്വനാഥപിള്ള എന്നിവർ സംസാരിക്കും.