
അമ്പലപ്പുഴ: രാഹുൽഗാന്ധി നേതൃത്വം നൽകുന്ന 'ഭാരത് ജോഡോ പദയാത്ര'യ്ക്ക് സ്വീകരണം നൽകാൻ കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂടിയ സ്വാഗതസംഘം രൂപീകരണ കൺവെൻഷൻ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ഹസൻ എം.പൈങ്ങാമഠം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.എ.ഹാമിദ്, പി.ഉദയകുമാർ, ഷിത ഗോപിനാഥ്, എൻ.ഷിനോയി, കെ.എച്ച്.അഹമ്മദ്, പി.ഉണ്ണിക്കൃഷ്ണൻ, പി.എ.കുഞ്ഞുമോൻ, അബ്ദുൽ ലത്തീഫ് കറുത്താമഠം, വിഷ്ണുപ്രസാദ് വാഴപ്പറമ്പിൽ, കെ. ഓമന, ശ്രീജ സന്തോഷ്, എം.എസ്. ജയറാം, ടി.മധു, എൻ. രമേശൻ, കെ.ഇ.നൗഷാദ്, പി.രംഗനാഥൻ, ശശികുമാർ ചേക്കാത്ര, പി.കെ.രഞ്ജുദാസ്, ജി.രാധാകൃഷ്ണൻ, കെ.ആർ. മോഹനൻ, കെ.കെ.സുലൈമാൻ കുഞ്ഞ്, എസ്.ഗോപകുമാർ, കണ്ണൻ ചേക്കാത്ര, പി.പുരുഷൻ, പുഷ്കരൻ വടവടിയിൽ, എം. സനോജ്, എം. ബാബു, വി. കൃഷ്ണപ്രസാദ്, ഗംഗാദേവി എന്നിവർ സംസാരിച്ചു.