അമ്പലപ്പുഴ: പുറക്കാട് അറബി സയിദ് ഫള് ലുൽ മർസൂഖി തങ്ങളുടെ ആണ്ട് നേർച്ചയ്ക്ക് ഇന്ന് തുടക്കം. സെപ്തംബർ 3ന് സമാപിക്കും.
ഇന്ന് ഉച്ചയ്ക്ക് 2ന് പുറക്കാട് മസ്ജിദുൽ സയ്യിരിയ ചീഫ് ഇമാം അബുൽ ഹംദ മുഹമ്മദ് ജൗഹരി അൽ അസ്ഹരി കബർ സിയാറത്തിന് നേതൃത്വം നൽകും. ജമാ അത്ത് പ്രസിഡന്റ് ടി.എ. താഹ പതാക ഉയർത്തും. വൈകിട്ട് 7ന് നടക്കുന്ന മുർദാ മജ്ലിസിന് റാഷിദ് ജൗഹരി നേതൃത്വം നൽകും. നാളെ ഉച്ചയ്ക്ക് 2 ന് നടക്കുന്ന മയ്യത്ത് പരിപാലന ക്ളാസ് അബു അലവി സഅറുദീൻ റുഷ്ദി നയിക്കും. വൈകിട്ട് 7.15ന് നടക്കുന്ന മജ്ലിസുന്നൂർ വാർഷികത്തിന് സയിദ് അബ്ദുള്ള തങ്ങൾ ഐദറൂസി കൊല്ലം നേതൃത്വം നൽകും. ഞായറാഴ്ച രാവിലെ 9 മുതൽ മദ്രസ വിദ്യാർത്ഥികളുടെ കലാപരിപാടികൾ. വൈകിട്ട് 7.15ന് നടക്കുന്ന സ്വലാത്ത് ഹൽഖ വാർഷികത്തിന് നീർക്കുന്നം ഇജാബ മസ്ജിദ് ഇമാം സി.കെ.ഹസൻ ഫൈസി നേതൃത്വം നൽകും.
സെപ്തംബർ 3ന് രാവിലെ 10ന് നടക്കുന്ന മത പ്രസംഗത്തിന് അബൂ ഹംദ മുഹമ്മദ് ജൗഹരിയും 11.30 ന് നടക്കുന്ന നസ്വീഹത്തിന് അബു അലവി സഅദുദീൻ റുഷ്ദിയും നേതൃത്വം നൽകും. ഉച്ചയ്ക്ക് 2 ന് നടക്കുന്ന അന്നദാനത്തോടെ ആണ്ടുനേർച്ച സമാപിക്കും.