
ഹരിപ്പാട്: കവറാട്ട് ശ്രീമഹാദേവ ക്ഷേത്രത്തിൽ ശിവപുരാണ മഹായജ്ഞത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. അഡ്വ. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയായി. എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ. അശോകപ്പണിക്കർ, സെക്രട്ടറി അഡ്വ. ആർ.രാജേഷ് ചന്ദ്രൻ, കുമാരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.സൂസി, വൈസ് പ്രസിഡന്റ് യു.പ്രദീപ്, ഡോ.തൃക്കുന്നപ്പുഴ ഉദയകുമാർ, ഗ്രാമ പഞ്ചായത്തംഗം സുമി സുരേഷ്, യജ്ഞാചാര്യൻ സുരേഷ് പ്രണവശ്ശേരി എന്നിവർ സംസാരിച്ചു. വിശാലാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. കവറാട്ട് ദേവസ്വം പ്രസിഡന്റ് ഡി.രാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി.സിദ്ധാർത്ഥൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി.എൻ. പ്രഭാകരൻ നന്ദിയും പറഞ്ഞു.