ആലപ്പുഴ: ആലപ്പി ബീച്ച് റണ്ണുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഓൾ കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് എറണാകുളം അരീന സോക്കർ വിജയിച്ചു. സമ്മാനദാനം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു നിർവഹിച്ചു. അഡ്വ.കുര്യൻ ജെയിംസ് അദ്ധ്യക്ഷനായി കെ.എ.വിജയകുമാർ, മനാഫ്,സിനാഫ് സിയാദ്, സക്കീർ ഹുസൈൻ, വിജയകൃഷ്ണൻ സുജാത കാസിം,ഡോ. ജീവേഷ് എന്നിവർ പങ്കെടുത്തു.