
കായംകുളം : സുഗതകുമാരിയുടെ സ്മരണക്കായി സംസ്ഥാനത്ത് പ്രവർത്തിച്ചു വരുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് സംസ്ഥാനത്തെ സ്‌കൂളുകളിൽ നടപ്പാക്കിവരുന്ന ഇക്കോ സ്റ്റോൺ പദ്ധതിയുടെ കായംകുളം സബ് ജില്ലാ തല ഉദ്ഘാടനം ഞാവക്കാട് എൽ.പി.എസിൽ നടന്നു. ഓരോ ദിവസവും വീട്ടിലെത്തുന്ന പ്ലാസ്റ്റിക് കവറുകൾ പ്ലാസ്റ്റിക് കുപ്പികളിലാക്കി അത് ബ്രിക്സുകളാക്കി സ്കൂൾ കാമ്പസുകളിൽ തണൽമരത്തറയും ഇരിപ്പിടം ഉൾപ്പെടെയുള്ള നിർമ്മാണ പ്രവൃത്തികളും നടപ്പാക്കുന്നതാണ് ഈ പദ്ധതി. കുട്ടികളിലും പൊതു സമൂഹത്തിലും പരിസ്ഥിതി സംരക്ഷണ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം . സ്കൂളിൽ നടന്ന ചടങ്ങിൽ പി ടി എ പ്രസിഡന്റ് മുഹമ്മദ് അലി ഫറൂഖ് അധ്യക്ഷനായി. സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ഇക്കോ സ്റ്റോൺ പ്രൊജക്റ്റ് സംസ്ഥാന കോർഡിനേറ്റർ ആദർശ് നൂറനാട് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമാദ്ധ്യാപിക എം.എസ്.ഷീജ സ്വാഗതം പറഞ്ഞു. ഉണ്ണിക്കൃഷ്ണൻ പന്തളം, നേച്ചർ ക്ലബ് കോർഡിനേറ്റർ സി.വി.വിഷ്ണു എന്നിവർ സംസാരിച്ചു. മെഹറലി അമാൻ നന്ദി പറഞ്ഞു.