
അമ്പലപ്പുഴ : തകഴി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ തച്ചൻ പടഹാരം ചെമ്പകശേരി വീട്ടിൽ പരേതനായ രാജപ്പൻ ആചാരിയുടെ മകൻ പി.ആർ.രാജേഷ് ( 47 ) നിര്യാതനായി. കഴിഞ്ഞ 4 വർഷമായി തകഴി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഉത്സവത്തിന്റെ കൊടിയേറ്റിന് ശേഷം രാശി നോക്കി ഫലം പറഞ്ഞിരുന്നത് രാജേഷായിരുന്നു. ചെമ്പകശേരി കുടുംബക്ഷേത്രത്തിന്റെ സെക്രട്ടറിയുമായിരുന്നു. അമ്മ: സരസ്വതി. ഭാര്യ :ഷീജ. മക്കൾ : രാഹുൽ രാജ്, ഗോകുൽ രാജ്. സഞ്ചയനം 31ന് രാവിലെ 10ന്.