 
ചാരുംമൂട് : താമരക്കുളം പഞ്ചായത്തിലെ വഴി വിളക്കുകൾ ദീർഘകാലമായി കത്താത്തതിൽ പ്രതിഷേധിച്ച് സി.പി.എം സൂചനാ സമരം നടത്തി. സി.പി.എം ഏരിയ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ വി.ഗീത സമരം ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ
വി.പ്രകാശ്, ആതിക്കബീവി, ശ്രീജ, ഏരിയ കമ്മിറ്റി അംഗം പി.രാജൻ,എൽ.സി സെക്രട്ടറി ബി.പ്രസന്നൻ, അഷ്‌കർ എന്നിവർ സംസാരിച്ചു.