 
ആലപ്പുഴ: അറുപത്തിയെട്ടാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ 22 ചുണ്ടനുകളുൾപ്പടെ 78 വള്ളങ്ങൾ മത്സരിക്കും. വള്ളങ്ങളുടെ രജിസ്ട്രേഷനുള്ള സമയം ഇന്നലെ അവസാനിച്ചു. 2019ൽ നടന്ന ജലമേളയിലും 78 വള്ളങ്ങളാണ് മത്സരത്തിനിറങ്ങിയത്. ചുണ്ടൻ - 22,ചുരുളൻ - 3,ഇരുട്ടുകുത്തി എ - 5, ബി - 16, സി - 12, വെപ്പ് എ - 9, ബി - 5, തെക്കനോടി തറ - 3, കെട്ട് - 3 എന്നിങ്ങനെയാണ് മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം .