ആലപ്പുഴ: മെഡിസെപ്പ് പദ്ധതിയെ തകർക്കാൻ സർക്കാർ തന്നെ ഒത്താശ ചെയ്യുന്നതായി ഫെറ്റോ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ ആരോപിച്ചു. മെഡിസെപ്പ് പദ്ധതിയുടെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.ജി.ഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ജെ.മഹാദേവൻ, സംസ്ഥാന സമിതിയംഗം എസ്.സോളിമോൻ, ജില്ലാ പ്രസിഡന്റ് കെ.ആർ.വേണു, ജില്ലാ സെക്രട്ടറി ശ്രീജിത്ത്.എസ്.കരുമാടി, പെൻഷണേഴ്‌സ് മഹാ സംഘ് സംസ്ഥാന സെക്രട്ടറി സനൽകുമാർ, വിജയ്.എൽ, എൽ.ദിലീപ് കുമാർ, എൽ.ജയദാസ് എന്നിവർ സംസാരിച്ചു. ഫെറ്റോ ജില്ലാ ജോയിന്റ് സെക്രട്ടറി സി.ടി.ആദർശ് സ്വാഗതവും ജില്ലാ ട്രഷറർ ആർ.അഭിലാഷ് നന്ദിയും പറഞ്ഞു.