jalaja

ആലപ്പുഴ: അഡ്വ. ജലജ ചന്ദ്രനെ സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗമായി നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ്, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി, സി.ഡബ്ല്യു.സി ചെയർപേഴ്‌സൺ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ജനകീയാസൂത്രണ പദ്ധതി കാലയളവിൽ ദേശിയ പ്‌ളാനിംഗ് ബോർഡംഗമായിരുന്നു . രണ്ട് തവണ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ സെക്രട്ടറിയായിരുന്നു. ആലപ്പുഴ ജില്ലയിൽ നിന്ന് ബാല അവകാശ കമ്മീഷനിൽ എത്തുന്ന ആദ്യത്തെയാളാണ് ജലജ. ഭർത്താവ്: ചന്ദ്രൻ. മക്കൾ :ചിഞ്ചു ചന്ദ്രൻ, ചിന്മ ചന്ദ്രൻ