ആലപ്പുഴ: തകഴി കന്നാമുക്കിന് സമീപം കഴിഞ്ഞ ദിവസം പൊട്ടിയ, ആലപ്പുഴ കുടിവെള്ള പദ്ധതി പൈപ്പിന്റെ അറ്റകുറ്റപ്പണികൾ ഇന്ന് പൂർത്തീകരിക്കും. ഉച്ചയ്ക്ക് മുമ്പ് പമ്പിംഗ് പുനസ്ഥാപിക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. തകഴിയിൽ പൈപ്പ് പൊട്ടിയതോടെ ആലപ്പുഴ നഗരത്തിലും സമീപത്തെ എട്ടു പഞ്ചായത്തുകളിലും കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്.