 
മാന്നാർ : ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ സ്വയം തൊഴിൽ സംരംഭത്തിനു തുടക്കമായി. പഴയ സാരികൾ ഉപയോഗിച്ചുള്ള തുണിസഞ്ചി, പേപ്പർബാഗ് എന്നിവയുടെ നിർമ്മാണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ ദീപു പടകത്തിൽ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം കെ.വിനു, ഗ്രാമപഞ്ചായത്തംഗങ്ങളായ ജി.ജയദേവ്, പ്രസന്നകുമാരി, ലീലാമ്മ ഡാനിയേൽ, കീർത്തി വിപിൻ, നിർവ്വഹണ ഉദ്യോഗസ്ഥരായ ലീജ, മനുമോഹൻ, ഗിരിജ, ഷൈലജ, ബ്ലോക്ക് കോർഡിനേറ്റർ സീമ തുടങ്ങിയവർ സംസാരിച്ചു.