മാന്നാർ: മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി മാന്നാർ പെർഫോമൻസ് യൂണിറ്റിന്റെ പരിധിയിൽ വരുന്ന 14 ഗ്രാമപഞ്ചായത്തുകളിലെ അവലോകനയോഗം മാന്നാർ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്നു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എസ്.ശ്രീകുമാർ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. വിവിധ പഞ്ചായത്തുകളിലെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷർ, അസിസ്റ്റന്റ് സെക്രട്ടറിമാർ, വേസ്റ്റ് മാനേജ്മെന്റുമായി ബന്ധപ്പെട്ട ഓഫീസ് ക്ലർക്കുമാർ, ഹരിത കർമ്മസേനയുടെ പ്രസിഡന്റ്-സെക്രട്ടറിമാർ, മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാലിനി രഘുനാഥ് തുടങ്ങിയവർ പങ്കെടുത്തു.