ആലപ്പുഴ: കേരള ഉള്ളാടൻ മഹാസഭയുടെ യൂത്ത് ഫ്രണ്ടിന്റെയും വനിതസമാജത്തിന്റെയും സംയുക്ത കൺവെൻഷനും തിരഞ്ഞെടുപ്പും 28 ന് രാവിലെ കച്ചേരിപ്പടി ശ്രീമൂലം ടൗൺ ഹാളിൽ നടക്കും. കൺവെൻഷൻ കെ.യു.എം.എസ് പ്രസിഡന്റ് ശകുന്തള ഉദ്ഘാടനം ചെയ്യും. കെ.യു.വൈ.എഫ് പ്രസിഡന്റ് സന്ദീപ് സദാനന്ദൻ അദ്ധ്യക്ഷത വഹിക്കും.