കൃഷ്ണപുരം : താച്ചേതറ മാധവൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 10 ഭൂരഹിത കുടുംബങ്ങൾക്ക് 3 സെന്റ് വീതം നൽകുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എം.സഹദേവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം കാപ്പിൽ കിഴക്ക് ശാഖ പ്രസിഡന്റായിരുന്ന താച്ചേതറ മാധവന്റെ സ്മരണക്കായി കുടുംബാഗങ്ങൾ ചേർന്ന് രൂപീകരിച്ചതാണ് ഫൗണ്ടേഷൻ. കൃഷ്ണപുരം ഗ്രാമപഞ്ചായത്തിലേയും,കായംകുളം സഗരസഭയിലേയും ലൈഫ് പദ്ധതിയുടെ ലിസ്റ്റിൽ ഉൾപ്പെട്ടവ‌ർക്കാണ് വസ്തു നൽകുന്നത്. ലൈഫ് ലിസ്റ്റിൽപ്പെട്ട അപേക്ഷകർ ആധാർ കാർഡ്,റേഷൻ കാർഡ്,തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം സെപ്തംബർ 5നുള്ളിൽ അപേക്ഷ നൽകണം വിലാസം: എം.സഹദേവൻ,എസ്.എൻ.വില്ല,‌ഞക്കനാൽ,കൃഷ്ണപുരം.പി.ഒ.-690533,ഫോൺ:9961364672. വാർത്താ സമ്മേളനത്തിൽ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം.രവീന്ദ്രൻ,കൺവീനർ എം.വി.ശ്യാം,ജോയിന്റ് കൺവീനർ എം.സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.