ജില്ലാ നേത്രദാന പക്ഷാചരണ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എം പ്രമോദ് ഉദ്ഘാടനം ചെയ്യുന്നു
പൂച്ചാക്കൽ: ജില്ലാ നേത്രദാന പക്ഷാചരണ പരിപാടിയോടനുബന്ധിച്ച് കണ്ണുകൾദാനം ചെയ്തു ജനപ്രതിധികളും ആരോഗ്യ പ്രവർത്തകരും മാതൃകയായി. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുൾപ്പെടെയുള്ള ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും അംഗൻവാടി, സി.ഡി.എസ് അംഗങ്ങൾ ഉൾപ്പെടെ നൂറ്റിയെട്ട് പേരാണ് നേത്രദാന സമ്മതപത്രം ഡെപ്യൂട്ടി ഡി.എം. ഒ യ്ക്ക് കൈമാറിയത്. അരൂക്കുറ്റി അബ്റാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എം.പ്രമോദ് ഉദ്ഘാടനം ചെയ്തു. അരുക്കുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്ത് അദ്ധ്യക്ഷനായി.