photo

ചേർത്തല : കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവത്തിന്റെ ഭാഗമായി 31ന് പുലർച്ചെ 1008 നാളികേര അഷ്ടദ്രവ്യ മഹാഗണപതിഹോമം നടക്കും. ഉച്ചയ്ക്ക് ശേഷം സമുദ്രത്തിലേയ്ക്ക് ഗണേശ വിഗ്രഹം വഹിച്ചുള്ള നിമഞ്ജന ഘോഷയാത്ര. വിശേഷ കലാരൂപമായ കോഴിനൃത്തവും പഞ്ചവാദ്യവും മറ്റ് വാദ്യഘോഷാദികളും ഘോഷയാത്രക്ക് മിഴിവേും. ക്ഷേത്രത്തിന് മുന്നിലെ വലിയപന്തലിൽ പ്രത്യേകം തയ്യാറാക്കിയ പീഠത്തിലാണ് വിനായകന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. എല്ലാ ദിവസവും പുലർച്ചെ ഗണപതിഹോമം,രാവിലെ 7ന് സംഗീതാരാധന,തുടർന്ന് ഗണേശ പുരാണപാരായണം,വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ഭഗവതിസേവ,സഹസ്രനാമാർച്ചന,പ്രഭാഷണം തുടർന്ന് ഭജൻസ് എന്നീ ചടങ്ങുകളാണ് നടക്കും. ഗണപതിഹോമം വഴിപാടിനായി പ്രത്യേകം കൂപ്പൺ ദേവസ്വം കൗണ്ടറിൽ ലഭിക്കും. അഷ്ടദ്രവ്യ മഹാഗണപതിഹോമ ചടങ്ങുകളിലും നിമഞ്ജന ഘോഷയാത്രയിലും എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.