മാവേലിക്കര : ബി.ജെ.പി മാവേലിക്കര മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ ബൂത്ത് പ്രസിഡൻറ് ഇൻചാർജുമാർക്കായി ശിൽപശാല സംഘടിപ്പിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് അധ്യക്ഷനായി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ, ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ എന്നിവർ ക്ലാസ് നയിച്ചു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.വി.അരുൺ, ബിനു ചാങ്കൂരേത്ത് എന്നിവർ സംസാരിച്ചു.