അമ്പലപ്പുഴ: പുന്നപ്ര വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയിൽ ഓണ നിലാവ് 2022 എന്ന പേരിൽസെപ്തംബർ 8, 9 ,10 തീയതികളിൽ ഓണാഘോഷം നടക്കും. 8 ന് രാവിലെ 10 മണിക്ക് ഗ്രന്ഥശാല പ്രസിഡന്റ് കെ .ആർ. തങ്കജി ഉദ്ഘാടനം ചെയ്യും. 10.30 ന് ആൽത്തറ വാട്സാപ്പ് ഗ്രൂപ്പ് ഒരുക്കുന്ന അത്തച്ചമയം നെഹ്റു ട്രോഫി ഭാഗ്യചിഹ്നം രൂപകൽപ്പന ചെയ്ത ബാബു ഹസൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 .30ന് തലമുറകളുടെ ഓണവിശേഷം പങ്കുവെക്കൽ,6 ന് ട്രാക്ക് ഗാനമേള. 9 ന് രാവിലെ കായിക മത്സരങ്ങൾ, വൈകിട്ട് 6 ന് വിജ്ഞാനപ്രദായിനി വനിതാ വേദി അവതരിപ്പിക്കുന്ന തിരുവാതിര. 10 ന് രാവിലെ 9 ന് കായിക മത്സരങ്ങൾ,വൈകിട്ട് 5ന് വിജയികൾക്കുള്ള സമ്മാനദാനം, 6 ന് വയലിൻ ഫ്യൂഷൻ . പരിപാടികൾക്ക് ഗ്രന്ഥശാല സെക്രട്ടറി ശ്യാം.എസ്.കാര്യാതി, വൈസ് പ്രസിഡന്റ് ജി. ദയാപരൻ, ജോയിന്റ് സെക്രട്ടറി കെ.സുനിൽ, ആർ. അമൃതരാജ്, എം.ബിജു, എ.സി.ഷാജി, പ്രവീൺ ഭാസ്കർ, സുമേഷ് മോഹൻ, പ്രണവ് ഉദയപ്പൻ, ബീന ശ്യാം, ലത, ദിവ്യ ദീപക്, ഡി.പി. ഗോപീന്ദ്രൻ, എസ്.രാജു എന്നിവർ നേതൃത്വം നൽകും.