nehru
നെഹ്രു ട്രോഫി

ആലപ്പുഴ: നെഹ്രു ട്രോഫി വള്ളംകളിയുടെ രജിസ്ട്രേഷൻ പൂർത്തീകരിച്ചപ്പോൾ ഒൻപത് വിഭാഗങ്ങളിലായി 22 ചുണ്ടൻ ഉൾപ്പെടെ 79 വള്ളങ്ങൾ മത്സരിക്കും. സെപ്തംബർ നാലിന് പുന്നമട കായലിലാണ് മത്സരം. ഇന്നലെ 23 വള്ളങ്ങളാണ് രജിസ്റ്റർ ചെയ്തത്. ചുരുളൻ-3, ഇരുട്ടുകുത്തി എ- 5, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-13, വെപ്പ് എ- 9, വെപ്പ് ബി-5, തെക്കനോടി തറ-3, തെക്കനോടി കെട്ട്- 3 എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്ത വള്ളങ്ങളുടെ എണ്ണം.

ചുണ്ടൻ വള്ളങ്ങളും ക്ളബും

1.ആലപ്പാടൻ പുത്തൻ ചുണ്ടൻ (ടൗൺ ബോട്ട് ക്ലബ് കുട്ടനാട്)

2.ജവഹർ തായങ്കരി (സമുദ്ര ബോട്ട് ക്ലബ് കുമരകം)

3.ചമ്പക്കുളം 2 (ലയൺസ് ബോട്ട് ക്ലബ്ബ് കുട്ടനാട്)

4.വെള്ളംകുളങ്ങര (സെന്റ് ജോർജ് ബോട്ട് ക്ലബ് തെക്കേക്കര)

5.കാരിച്ചാൽ (യു.ബി.സി കൈനകരി)

6. കരുവാറ്റ (കരുവാറ്റ ജലോത്സവ സമിതി)

7.സെന്റ് ജോർജ് (ടൗൺ ബോട്ട് ക്ലബ് ആലപ്പുഴ)

8.ആയാപറമ്പ് പാണ്ടി (കെ.ബി.സി.എസ്.ബി.സി കുമരകം)
9. നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ് തിരുവല്ല)

10.ചെറുതന(ഫ്രീഡം ബോട്ട് ക്ലബ് കൊല്ലം)

11.കരുവാറ്റ ശ്രീവിനായകൻ (സെന്റ് പയസ് ടെൻത് ബോട്ട് ക്ലബ് മങ്കൊമ്പ്)

12.ആനാരി (വില്ലേജ് ബോട്ട് ക്ലബ് കൈനകരി)

13.ശ്രീമഹാദേവൻ (യു.ബി.സി വേണാട്ടുകാട് ചതുർത്ഥ്യാകരി)

14.ചമ്പക്കുളം (പൊലീസ് ബോട്ട് ക്ലബ് ആലപ്പുഴ)

15.പായിപ്പാടൻ (വേമ്പനാട് ബോട്ട് ക്ലബ് കുമരകം)

16.വലിയ ദിവാൻജി (വലിയ ദിവാൻജി ബോട്ട് ക്ലബ്)

17.നടുഭാഗം (എൻ.സി.ഡി.സി ബോട്ട് ക്ലബ് കുമകരം)

18.നടുവിലേപ്പറമ്പൻ കുമരകം (എൻ.സി.ഡി.സി ബോട്ട് ക്ലബ് കുമകരം)

19.വീയപുരം (പുന്നമട ബോട്ട് ക്ലബ്)

20.മഹാദേവികാട് കാട്ടിൽതെക്കേതിൽ(പള്ളാത്തുരുത്തി ബോട്ട് ക്ലബ്)

21.സെന്റ് പയസ് ടെൻത്(കുമരകം ടൗൺ ബോട്ട് ക്ലബ്)

22.ദേവാസ് (വില്ലേജ് ബോട്ട് ക്ലബ്)


)