ആലപ്പുഴ: എറണാകുളം-കൊല്ലം മെമു ട്രെയിൻ ആലപ്പുഴയിൽ എത്തിയപ്പോൾ കണക്ഷൻ ട്രെയിൻ വിട്ടുപോയതിനെച്ചൊല്ലി യാത്രികരുടെ പ്രതിഷേധം.
വൈകിട്ട് 4ന് എറണാകുളത്ത് നിന്നാണ് സർവീസ് ആരംഭിക്കുന്നത്. ഇന്നലെ ആലപ്പുഴയിൽ എത്തിയപ്പോൾ കണക്ഷൻ ട്രെയിൽ ആലപ്പുഴയിൽ നിന്ന് വിട്ടു. പിന്നാലെ ഏറനാട് എത്തിയെങ്കിലും എല്ലാ സ്റ്റേഷനിലും സ്റ്റോപ്പ് ഇല്ലാത്തതാണ് യാത്രക്കാരെ വലച്ചത്. ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.