ആലപ്പുഴ:സംസ്ഥാന സർക്കാരിന്റെ വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായി മുഹമ്മ ഗ്രാമപഞ്ചായത്ത് ഓഫീസ് ഗ്രൗണ്ടിൽ ആരംഭിച്ച ജനകീയ ഹോട്ടൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അദ്ധ്യക്ഷത വഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ജെ. ജയലാൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം വി. ഉത്തമൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ടി. റെജി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.എസ്. ലത, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു രാജീവ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എം.ചന്ദ്ര, വി.ഡി. വിശ്വനാഥൻ, പി.എൻ. നസീമ, സി.ഡി.എസ് ചെയർപേഴ്‌സൺ സ്മിത ബൈജു, പഞ്ചായത്ത് സെക്രട്ടറി പി.വി. വിനോദ് തുടങ്ങിയവർ പങ്കെടുത്തു.