photo
മികച്ച കർഷകരെ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു പൊന്നാടയണിയിച്ച് ആദരിക്കുന്നു

ചേർത്തല: വേമ്പനാട് ഫാർമേഴ്‌സ് ക്ലബിന്റെ നേതൃത്വത്തിൽ മികച്ച കർഷകരെ ആദരിച്ചു. 'ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതിയുടെ ഭാഗമായി നടന്ന ചടങ്ങിൽ മുഹമ്മ കായിപ്പുറം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ഡി.അനിൽ കുമാർ അദ്ധ്യക്ഷനായി . മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ടി.സി.മഹീധരൻ,സി.ഡി.വിശ്വനാഥൻ,വിനോമ്മ രാജു,കെ.ആർ.പ്രതാപൻ എന്നിവർ സംസാരിച്ചു. മികച്ച കർഷകരെ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ആദരിച്ചു. വിദ്യാർത്ഥിനിയായ നടാഷയ്ക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പ് നൽകി. ഫാർമേഴ്‌സ് ക്ലബ് കൺവീനർ പ്രൊഫ പി.എ.കൃഷ്ണപ്പൻ സ്വാഗതവും കെ.പി.സദാശിവൻ നന്ദിയും പറഞ്ഞു.