photo

ചേർത്തല : കാൽനട യാത്രക്കാരാനായ വൃദ്ധൻ സ്കൂൾ ബസിടിച്ച് മരിച്ചു. ചേർത്തല മുനിസിപ്പൽ 12-ാം വാർഡിൽ കളത്തുച്ചിറ വീട്ടിൽ ശിവദാസപണിക്കർ (84) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 5.30ന് ചേർത്തല അപ്‌സര കവലയ്ക്കും ആശുപത്രി ജംഗ്ഷനും ഇടയിലായി​രുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ശിവദാസനെ താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി​യി​ലും എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ നടക്കും. ഭാര്യ: പരേതയായ പങ്കജാക്ഷിയമ്മ. മക്കൾ:സതീഷ് കുമാർ,സേതുലക്ഷ്മി. മരുമക്കൾ:മിനി,പത്മനാഭൻനായർ.