ph
എസ്.എൻ.ഡി.പി. യോഗം കായംകുളം യൂണിയനിലെ വനിതാ കൂട്ടായ്മ മലങ്കര കത്തോലിക്ക് ചർച്ച് കായംകുളം സഭ ഫാ.ജോസഫ് തെക്കേവീട്ടിൽ ഉദ്ഘാടനം ചെയ്യുന്നു

കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ വനിതാ കൂട്ടായ്മ മലങ്കര കത്തോലിക് ചർച്ച് കായംകുളം സഭ ഫാ.ജോസഫ് തെക്കേവീട്ടിൽ ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ 10 ന് നടക്കുന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ഘോഷയാത്രയിൽ ശാഖ യോഗങ്ങളിലെ മുഴുവൻ വനിതകളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തുവാൻ യോഗം തീരുമാനിച്ചു.

വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുഷമ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ് ,സെക്രട്ടറി പി.പ്രദീപ് ലാൽ,ബോർഡ് മെമ്പർ എസ്.ധനപാലൻ, യൂണിയൻ കൗൺസിലർ ജെ.സജിത് കുമാർ ,വനിതാ സംഘം സെക്രട്ടറി ഭാസുരമോഹൻ,വൈസ് പ്രസിഡന്റ് സൗദാമിനി രാധാകൃഷ്ണൻ,ട്രഷറർ അജിത അനിൽ തുടങ്ങിയവർ സംസാരിച്ചു.