 
കായംകുളം: കായംകുളം പൊലീസ് സ്റ്റേഷനിൽ ഫിറ്റ് കോപ് പദ്ധതിയുടെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർക്ക് സൗജന്യ മെഡിക്കൽ പരിശോധന നടത്തി. കായംകുളം ബയോ ടെക് ലബോറട്ടറിയുടെ സഹകരണത്തോടെയാണ് സൗജന്യ രക്തപരിശോധനയും രക്തസമ്മർദ്ദ പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചത്. ഡിവൈ.എസ്.പി അലക്സ് ബേബി ഉദ്ഘാടനം ചെയ്തു. കായംകുളം സി.ഐ മുഹമ്മദ് ഷാഫിയുടെ മേൽനോട്ടത്തിൽ നടന്ന ക്യാമ്പിൽ ഹോംഗാർഡുകൾ ഉൾപ്പെടെ 57 പേർ പരിശോധന നടത്തി. പൊലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ യോഗാ പരിശീലനവും നടത്തി വരുന്നതായി സി.ഐ അറിയിച്ചു.