കായംകുളം: വാട്ടർ അതോറിട്ടി ജീവനക്കാരുടെ ശമ്പള പരിഷ്കരണം അഞ്ച് വർഷ തത്വം പാലിച്ച് നടപ്പിലാക്കിയ സർക്കാരിന് അഭിവാദ്യം അർപ്പിച്ചു കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) അഹ്ലാദ പ്രകടനവും വിശദീകരണ യോഗവും നടത്തി. കായംകുളത്ത് എംപ്ലോയീസ് യൂണിയൻ ബ്രാഞ്ച് പ്രസിഡന്റ് എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു .സെക്രട്ടറി എസ്.രതീഷ് ട്രഷറർ അരുൺദാസ്, സുബ്രഹ്മണ്യൻ, മാത്യു വർഗീസ് എന്നിവർ സംസാരിച്ചു.