s
കുടിവെള്ള പദ്ധതി

ആലപ്പുഴ: ആലപ്പുഴ നിവാസികളുടെ കുടിവെള്ളം മുടക്കുന്ന യൂഡിസ്മാറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാരനും വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരും ഒത്തു കളിക്കുകയാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ആരോപിച്ചു. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് നിർമ്മിച്ച കുടിവെള്ള പദ്ധതിയിൽ ഗുണനിലവാരമില്ലാത്ത പൈപ്പുകൾ ഉപയോഗിച്ചത് മൂലം 73 തവണയാണ് പൈപ്പ് പൊട്ടിയത്. ജനങ്ങളുടെ ക്ഷമ പരിശോധിക്കാതെ പ്രശ്നത്തിൽ ഉടൻ സർക്കാർ ഇടപെടണമെന്ന് ആഞ്ചലോസ് ആവശ്യപ്പെട്ടു.