s
പെൻഷൻ

ആലപ്പുഴ : സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കാൻ സർക്കാർ വരുമാന സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് പെൻഷൻ പട്ടികയിൽ നിന്ന് പാവങ്ങളെ പുറത്താക്കാനാണെന്ന് ഫോർവേഡ് ബ്ലോക്ക് ആരോപിച്ചു. സർക്കാർ മസ്റ്ററിംഗ് നടത്തി പതിനായിരക്കണക്കിന് ഗുണഭോക്താക്കളെ നേരത്തെ ഒഴിവാക്കിയിരുന്നു. ക്ഷേമനിധിയിൽ നിന്ന് ആനുകൂല്യം കൈപ്പറ്റുന്നവർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ നിഷേധിക്കുന്ന നിലപാടാണ് പിണറായി സർക്കാർ സ്വീകരിക്കുന്നത്. മന്ത്രിമാർക്കും അവരുടെ സ്റ്റാഫിനും വരുമാന പരിധി നോക്കാതെ പെൻഷൻ നൽകുമ്പോൾ പാവങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് ക്രൂശിക്കുന്നത് ജനവഞ്ചനയാണെന്ന് ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കളത്തിൽ വിജയൻ അഭിപ്രായപ്പെട്ടു.