ambala
കാക്കാഴം ഗവ.ഹയർ സെക്കന്ററി സ്കൂൾ 1986-89 ലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ഇഷിക 89 ന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് 100 ശതമാനം വിജയം കൈവരിച്ച മാതൃവിദ്യാലയത്തെ ആദരിക്കുന്നു.

അമ്പലപ്പുഴ : കാക്കാഴം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 1986-89 ബാച്ച് വിദ്യാർത്ഥി കൂട്ടായ്മയായ ഇഷിക89 ന്റെ ആഭിമുഖ്യത്തിൽ, 100 ശതമാനം വിജയം കൈവരിച്ച മാതൃവിദ്യാലയത്തെ ആദരിച്ചു. ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡുകളും നൽകി. ബ്ളോക്ക് പഞ്ചായത്തംഗം അനിത ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് സയിദ് മാവുങ്കൽ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗം ലേഖമോൾ സനൽ , ഹൈസ്കൂൾ പ്രഥമാദ്ധ്യാപിക ജയ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായ ഹിയാനത്ത് , ബിജു സാരംഗി, നിഷാദ് പന്ത്രണ്ടിൽ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ അരുൺ ജി കൃഷ്ണൻ സ്വാഗതവും അദ്ധ്യാപകൻ ആന്റണി നന്ദിപറഞ്ഞു .