 
ചേർത്തല : അപകടാവസ്ഥയിലുള്ള മരം വെട്ടിമാറ്റാൻ നടപടി തുടങ്ങി. തണ്ണീർമുക്കം - ആലപ്പുഴ റോഡിൽ തണ്ണീർമുക്കം സ്‌കൂൾ കവല ജംഗ്ഷനിലുള്ള 75വർഷത്തിലധികം കാലപ്പഴക്കമുള്ള മരമാണ് അപകടാവസ്ഥയിലുള്ളത്. തണ്ണീർമുക്കം ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളടക്കം നൂറുകണക്കിന് യാത്രക്കാരാണ് മരത്തിനു സമീപത്തു കൂടെ പതിവായി യാത്ര ചെയ്യുന്നത്. ഭീഷണിയായ മരം അടിയന്തരമായി വെട്ടി മാറ്റണമെന്നാവശ്യപ്പെട്ട് തണ്ണീർമുക്കം വികസന സമിതി ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിരുന്നു. തുടർന്നാണ് മരം വെട്ടിമാറ്റാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയത്.