അമ്പലപ്പുഴ : എസ്.എൻ.ഡി.പി യോഗം 14-ാം നമ്പർ തകഴി കുന്നുമ്മ ശാഖയിലാരംഭിക്കുന്ന വിവിധ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം സെപ്തംബർ 5ന് രാവിലെ 11ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും.

ശാഖാംഗങ്ങളുടെ കുട്ടികൾക്ക് പേരിടീൽ ചടങ്ങിന് 1000 രൂപയും ശാഖാംഗങ്ങളുടെ മക്കളെ എഴുത്തിനിരുത്തുന്ന ചടങ്ങിന് 500 രൂപയും വിവാഹിതരാകുന്ന എല്ലാ പെൺകുട്ടികൾക്കും 3000രൂപയും വിധവകളുടെ പുത്രിമാർക്ക് ശാഖാവിഹിതമായ 3000 രൂപയും പ്രത്യേക ധനസഹായമായ 2000 രൂപയും ചേർത്ത് 5000 രൂപയും നൽകുന്നതുൾപ്പെടെയാണ് പദ്ധതികൾ. ശാഖാ കുടുംബാംഗങ്ങൾ ശാഖാ പരിധിയിൽത്തന്നെ പുതിയ വീട് നിർമിച്ച് ഗൃഹപ്രവേശനം നടത്തുമ്പോൾ 2000 രൂപയും ഗുരുദേവ ചിത്രവും നൽകും. 80 വയസ് പൂർത്തിയായ എല്ലാവർക്കും വീട്ടിലെത്തി ഓണക്കോടി നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. കുട്ടനാട് സൗത്ത് യൂണിയന് കീഴിൽ ആദ്യമായാണ് ഒരു ശാഖയിൽ ഈ പദ്ധതി നടപ്പാക്കുന്നത്.

ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷവും 11-ാമത് പ്രതിഷ്ഠാ വാർഷികവും സെപ്തംബർ 10 ന് നടക്കും. ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, ഗുരു ഭാഗവത പാരായണം, ആദരിക്കൽ, വിദ്യാഭ്യാസ ക്യാഷ് അവാർഡ് വിതരണം എന്നിവ ഇതിന്റെ ഭാഗമായി നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.