s
ഗവ.കോളേജ് ഓഫ് നഴ്സിംഗ്‌

അമ്പലപ്പുഴ : ഗവ.കോളേജ് ഓഫ് നഴ്സിംഗ്‌ ആലപ്പുഴയുടെ 11-മത് ബാച്ചിന്റെ ബിരുദദാന ചടങ്ങ് 29ന് നടക്കും. ടി.ഡി മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ.സി.പി.വിജയൻ മുഖ്യാതിഥിയാകും. കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ ഡോ.ജൂലി ജോസഫ് അദ്ധ്യക്ഷയാകും. വൈസ് പ്രിൻസിപ്പൽ ഡോ.എം.ആർ. ബീന സ്വാഗതം പറയും. നഴ്സിംഗ് എഡ്യൂക്കേഷൻ ജോയിന്റ് ഡയറക്ടർ ഡോ.ആർ.ബിൻസി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ടി.കെ.സുമ, ആശുപത്രി സൂപ്രണ്ട് ഡോ.സജീവ് പുളിയ്ക്കൽ, ചീഫ് നഴ്സിംഗ് ഓഫീസർ കെ.വി.അംബിക, പി.ടി.എ പ്രസിഡന്റ് ലിജോ കെ.കടുക്കാത്തറ തുടങ്ങിയവർ സംസാരിക്കും.