 
അമ്പലപ്പുഴ: കളഞ്ഞു കിട്ടിയ പണമടങ്ങിയ പഴ്സ് ഉടമയെ കണ്ടു പിടിച്ച് തിരികെ നൽകി ദമ്പതികൾ മാതൃകയായി. അമ്പലപ്പുഴയിലെ പത്ര പ്രവർത്തകനായ മാത്യൂസ് പുന്നപ്രയും ഭാര്യ ജെയ്നമ്മയും ഉടമയ്ക്ക് പണമടങ്ങിയ പഴ്സും വീടിന്റെ താക്കോൽ കൂട്ടവും കൈമാറിയത്. ഇന്നലെ ഉച്ചക്ക് സി.ആർ.പി ജംഗ്ഷനിൽ നിന്ന് വടക്കോട്ട് പോകുന്ന റോഡിന്റെ നടുഭാഗത്താണ് പഴ്സ് കിടന്നത്. പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കാൻ പോകുന്ന സമയത്ത് പുന്നപ്ര ബീച്ച് റോഡിൽ കട നടത്തുന്ന ജാഫറിനോടു വിവരം പറഞ്ഞു. പഴ്സ് നഷ്ടപ്പെട്ടവർ കടയിൽ അന്വേഷിച്ചു വന്നിരുന്നതായി ജാഫർ പറഞ്ഞു. തുടർന്ന് ഫോണിൽ ഉടമയെ ബന്ധപ്പെട്ട് പഴ്സ് കൈമാറി.