ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുന്ന രോഗികൾ അനുഭവിക്കുന്ന കഷ്‌ടപ്പാടുകളിൽ പ്രതിഷേധിച്ച് കോൺഗ്രസ് ധർണ നടത്തി. ഡി.സി.സി പ്രസിഡന്റ് ബാബു പ്രസാദ് ഉദ്ഘാടനം ചെയ്‌തു. അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.എ. ഹാമിദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ. ഷുക്കൂർ, കെ.പി.ശ്രീകുമാർ , എം.ജെ.ജോബ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു, സനൽകുമാർ, എൻ.ഷിനോയി എന്നിവർ പ്രസംഗിച്ചു.