 
ആലപ്പുഴ: നിരവധി കേസുകളിൽ പ്രതിയായ മണ്ണഞ്ചേരി ഫൈസലിനെ (അണ്ണാച്ചി ഫൈസൽ-37) കാപ്പ നിയമപ്രകാരം ആറ് മാസത്തേക്ക് ജയിലിലാക്കാൻ ആലപ്പുഴ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് സുരാജ് ഷാജി ഉത്തരവിട്ടു. 2003 മുതൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം, മോഷണം, പിടിച്ചുപറി ഉൾപ്പെടെ 12 കേസുകളിൽ പ്രതിയാണ്.