ആലപ്പുഴ: കടലും തീരവും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നതിന് ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ശുചിത്വ സാഗരം സുന്ദര തീരം കാമ്പയിന്റെ ഭാഗമായി പുറക്കാട് പഞ്ചായത്ത് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ എട്ടിന് കടലോര നടത്തം സംഘടിപ്പിക്കും. എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. പായൽകുളങ്ങര കടൽ തീരത്ത് നിന്ന് ആരംഭിക്കുന്ന നടത്തം അയ്യൻ കോയിക്കൽ തീരത്ത് സാമാപിക്കും.