ആലപ്പുഴ: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ മത്സരത്തിൽ പങ്കെടുക്കാൻ ക്ലബുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്ത യൂത്ത്/യുവ ക്ലബുകൾക്കാണ് അവസരം. പ്രായപരിധി 18 - 40 വയസ്. ജില്ലാതലത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്ന ക്ലബുകൾക്ക് യഥാക്രമം 25,000 രൂപ, 15,000 രൂപ, 10,000 രൂപ വീതം സമ്മാനം ലഭിക്കും. ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. സംസ്ഥാന തലത്തിൽ ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 1,00,000 രൂപ, 50,000രൂപ. 25000 രൂപ വീതമാണ് സമ്മാനം.

താത്പര്യമുള്ള ക്ലബുകൾ 31ന് വൈകിട്ട് അഞ്ചിനു മുമ്പ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ജില്ലാ യുവജന കേന്ദ്രം, മിനി സിവിൽ സ്റ്റേഷൻ, തത്തംപള്ളി പി.ഒ., ആലപ്പുഴ 13 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. 0477 2239736, 9496260067.