ആലപ്പുഴ: മൂന്ന് വർഷത്തിലധികമായി പൂട്ടി കിടക്കുന്ന വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് അനൂകൂല്യം നിഷേധിക്കുന്ന നടപടി പ്രതിഷേധാർഹമാണെന്നും ഉപാധി രഹിതമായി മുൻ കാലങ്ങളിലെപ്പോലെ അനൂകൂല്യം വിതരണം ചെയ്യണമെന്നും എ.ഐ.ടിയു.സി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആർ.അനിൽകുമാർ ആവശ്യപ്പെട്ടു.