ആലപ്പുഴ: സിവിൽ സപ്ലൈസ് കോർപ്പറേഷൻ സംഘടിപ്പിക്കുന്ന ഓണം ജില്ലാ ഫെയർ ഇന്ന് വൈകിട്ട് മൂന്നിന് പുന്നപ്ര-വയലാർ സ്മാരക ഹാളിൽ കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. എച്ച്. സലാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അഡ്വ.എ.എം.ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി.രാജേശ്വരി ആദ്യ വില്പന നടത്തും. ആലപ്പുഴ നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ്, വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ.സഞ്ജീബ് കുമാർ പട്‌ജോഷി, കൗൺസിലർ എം.ജി.സതീദേവി, സപ്ലൈ ഓഫീസർ ടി.ഗാനാദേവി, മേഖലാ മാനേജർ വി.പി.ലീലാ കൃഷ്ണൻ എന്നിവർ പങ്കെടുക്കും. സെപ്തംബർ ഏഴു വരെയാണ് ഓണം ജില്ലാ ഫെയർ.